ഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
BY BSR20 Sep 2023 2:00 PM GMT

X
BSR20 Sep 2023 2:00 PM GMT
കൊല്ലം: ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് വെട്ടേറ്റുമരിച്ചു. കൊല്ലം തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദേവദാസ് ഓണം ബംപറെടുത്ത് അജിത്തിനെ ഏല്‍പ്പിച്ചിരുന്നു. നറുക്കെടുപ്പിനു മുമ്പ് ടിക്കറ്റ് തിരിച്ചു ചോദിച്ചതാണ് തര്‍ക്കത്തിനു കാരണമായത്. വാക്കുതര്‍ക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്തംവാര്‍ന്നാണ് ദേവദാസ് മരണപ്പെട്ടത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT