കരാറുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കരാറുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പണം തിരിമറി നടത്തി വഞ്ചിച്ചെന്ന കേസിലാണ് ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സി ഡി സ്‌കറിയ, ജെ സെബാസ്റ്റ്യന്‍, മുസ് ലിംലീഗ് പ്രവര്‍ത്തകന്‍ വി പി അബ്ദുല്‍ സലീം എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. കെപിസിസി മുന്‍ അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ചെയര്‍മാനായ ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് 30 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണു കേസ്. കോണ്‍ഗ്രസ് മുന്‍ വൈസ് ചെയര്‍മാന്‍ ജെയിംസ് പന്തംമാക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനായി രണ്ടര ഏക്കര്‍ സ്ഥലം എടുത്തത് അവിടെ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി.


RELATED STORIES

Share it
Top