'തങ്ങളുടെ സ്ഥലത്തെ നിര്‍മ്മാണം സ്വാഭാവികം'; അരുണാചലില്‍ ഗ്രാമം നിര്‍മിച്ചതില്‍ പ്രതികരണവുമായി ചൈന
അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനീസ് അവകാശവാദം. തങ്ങളുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ബെയ്ജിങ്ങ്: വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സ്വന്തം പ്രദേശത്തിന് അകത്താണെന്നും അത് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. അരുണാചല്‍ പ്രദേശില്‍ പുതിയ ഗ്രാമം നിര്‍മ്മിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
'സാന്‍ഗാന്‍ (ദക്ഷിണ ടിബറ്റ്) മേഖലയിലുള്ള ചൈനയുടെ നിലപാട് കൃത്യമാണ്. തങ്ങള്‍ ഒരിക്കലും അരുണാചല്‍ പ്രദേശ് എന്ന് വിളിക്കുന്ന സ്ഥലത്തെ അംഗീകരിച്ചിട്ടില്ല,' ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുനിയിങ്ങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനീസ് അവകാശവാദം. തങ്ങളുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൈന അരുണാചലില്‍ പുതിയ ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശം കൈയേറിയാണ് ഗ്രാമം നിര്‍മിച്ചതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 4.5 കിലോമീറ്ററോളം സ്ഥലം ചൈന കയ്യേറിയതായാണ് ഉപഗ്രഹഗ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT