പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു
പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക ചതുര്‍വേദി ചേര്‍ന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

ഭോപ്പാല്‍: കോണ്‍ഗ്രസ് വക്താവും പാര്‍ട്ടി ദേശീയ മാധ്യമ വിഭാഗം കണ്‍വീനറുമായ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും പാര്‍ട്ടി പദവികളും ഉപേക്ഷിച്ചതിനു പിന്നാലെയാണ് ശിവസേനയില്‍ അംഗത്വമെടുത്തത്.ഉത്തര്‍പ്രദേശിലെ മഥുരയില്‍ അപമര്യാദയായി പെരുമാറിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്.
പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക ചതുര്‍വേദി ചേര്‍ന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.
ഉദ്ദവ് താക്കറിന് നന്ദി പറഞ്ഞ പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രമാണെന്ന് ആരോപിച്ചു. തന്റെ മുന്‍കാല പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് അറിയാമെന്നും എങ്കിലും ശിവസേനയില്‍ ചേരാനുള്ള തീരുമാനം ഏറെ ആലോചിച്ച് എടുത്തതാണെന്നും അവര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പ്രിയങ്ക ചതുര്‍വേദി രാജിവെച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ അപമര്യാദയായി പെരുമാറിയ പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. സ്ത്രീ സുരക്ഷയും അഭിമാനവും ശാക്തീകരണവുമെല്ലാം കോണ്‍ഗ്രസ് നയമാണെങ്കിലും, പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ദു:ഖകരമാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ തന്നോട് ഏതാനും പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തെ പാര്‍ട്ടി അവഗണിച്ചു. ഇതോടെ ആത്മാഭിമാനത്തോടെ ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന വ്യക്തമായതായും പ്രിയങ്ക ചതുര്‍വേദി രാജിക്കത്തില്‍ പറയുന്നു.
RELATED STORIES
ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്കാരം; അധ്യാപകനു നേരെ...
4 Oct 2023 8:45 AM GMTബിഹാറില്‍ പള്ളി ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിച്ചുകൊടുത്ത് പോലിസ്...
3 Oct 2023 3:58 PM GMTകപിലിന്റെ ചെകുത്താന്മാരും ധോനിയുടെ നീലപ്പടയും|kalikkalam|thejas news
3 Oct 2023 3:56 PM GMTപാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT