Sub Lead

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 2018-19 വര്‍ഷത്തേക്കുള്ള റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ 45 ദിവസത്തെ കാലതാമസം വരുത്തിയെന്ന് ആരോപിച്ചാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ഖജാഞ്ചി അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റപ്പാര്‍ട്ടി ഭരണം ഉണ്ടാവുമോയെന്ന് അജയ് മാക്കന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദായനികുതി വകുപ്പിന്റെ നടപടി. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന്റെ മാത്രമല്ല, യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ പോലും ഇന്നലെ വൈകീട്ട് മരവിപ്പിച്ചിരിക്കുകയാണ്. 210 കോടി രൂപയാണ് യൂത്ത്‌കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചത്. വൈദ്യുതി ബില്ലടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. ഭാരത് ജോഡോ ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു. വന്‍കിട ബിസിനസുകാരില്‍ നിന്നോ കോര്‍പറേറ്റ് അക്കൗണ്ടുകളില്‍ നിന്നോ കോര്‍പറേറ്റ് ബോണ്ടുകളില്‍ നിന്നോ ഉള്ള പണമല്ല. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങില്‍ നിന്ന് ഞങ്ങള്‍ ശേഖരിച്ച പണമാണിത്. മെംബര്‍ഷിപ്പ് ഡ്രൈവ് വഴി യൂത്ത് കോണ്‍ഗ്രസ് ശേഖരിച്ച പണമാണ് മരവിപ്പിച്ചത്. സുപ്രിം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച കോര്‍പറേറ്റ് ബോണ്ട് പണം ഇപ്പോള്‍ ബിജെപിയുടെ പക്കലുണ്ട്. അവര്‍ അത് ചെലവഴിക്കുകയാണ്. ഇങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നിലനില്‍ക്കും? ജനാധിപത്യം അവസാനിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാലും അല്‍ഭുതപ്പെടേണ്ട.

ഇതൊരു ഏകകക്ഷി രാഷ്ട്രീയ സംവിധാനമാകുമോ? മറ്റൊരു പാര്‍ട്ടിക്കും നിലനില്‍ക്കാന്‍ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമംയ, 2018-2019 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ആ വര്‍ഷം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ചെലവഴിച്ചത് 199 കോടി രൂപയായിരുന്നു. അതില്‍ 14,40,000 രൂപ നമ്മുടെ എംപിമാരും എംഎല്‍എമാരും പണമായി നല്‍കിയതാണ്. ഇതിനാണ് ഇപ്പോള്‍ 210 കോടി രൂപ പിഴ ചുമത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തിന് ശേഷം, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്്ടറല്‍ ബോണ്ട് പദ്ധതി സുപ്രിംകോടതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ എന്നതും രാഷ്ട്രീയമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

Next Story

RELATED STORIES

Share it