അബുൽ കലാം ആസാദിനെ ഒഴിവാക്കി; കോൺഗ്രസ് പ്ലീനറി സമ്മേളന പരസ്യം വിവാദത്തിൽ
ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളന പരസ്യത്തിൽ നിന്ന് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാവുന്നു. പരസ്യത്തിൽ നിന്ന് ആസാദ് ഉൾപ്പെടയുള്ള മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളെ പാർട്ടി ഒഴിവാക്കിയത് ശരിയായില്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി തന്നെ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്.
കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ചതോടെ വിവാദം കടുത്തു. എന്നാൽ ഗുലാം നബിയുടെ വാദങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പ്ലീനറി വേദിയിലെ അബുൽ കലാം ആസാദിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് ജയറാം രമേശ് വിവാദങ്ങൾക്ക് മറുപടി നൽകിയത്. ഗുലാം നബി ആസാദിനെ പോലെ കോൺഗ്രസിനെ വഞ്ചിച്ച നേതാവ് അല്ല അബുൽ കലാം ആസാദ് എന്നും ട്വീറ്ററിൽ ജയറാം കുറിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT