Sub Lead

കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസ്: പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍; യൂട്യൂബര്‍ കൊണ്ടോട്ടി അബുവും പ്രതി

കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസ്: പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍; യൂട്യൂബര്‍ കൊണ്ടോട്ടി അബുവും പ്രതി
X

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സി കെ ഗോപാലകൃഷ്ണന് പോലിസ് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. വീട്ടില്‍നിന്ന് ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലിസ് പറയുന്നു. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് പേജില്‍ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ഷൈന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും യുട്യൂബറായ കെ എം ഷാജഹാന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസുണ്ട്.

Next Story

RELATED STORIES

Share it