Sub Lead

അഞ്ചിടങ്ങളിലെ നാണംകെട്ട തോല്‍വി; കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രാജിവച്ചു, കൂടുതല്‍ പേര്‍ രാജിക്ക്

ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ സിങാണ് രാജിവച്ചത്.

അഞ്ചിടങ്ങളിലെ നാണംകെട്ട തോല്‍വി; കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രാജിവച്ചു, കൂടുതല്‍ പേര്‍ രാജിക്ക്
X

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രാജിവച്ചു.ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ സിങാണ് രാജിവച്ചത്.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിക്കെതിരേ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിട്ടും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആഭ്യന്തര കലഹവും ഗ്രൂപ്പിസവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. ഇതിനിടെയാണ് ദീപികയുടെ രാജി. തനിക്ക് സുപ്രധാന പദവിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് ഹൈക്കമാന്റിനോട് അവര്‍ നന്ദി പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കാള്‍ രാജിക്കൊരുങ്ങി എന്ന വാര്‍ത്തകള്‍ക്കിടെയാണ് ദീപികയുടെ രാജി. ഉത്തരാഖണ്ഡിലെ മഹാഗമ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു അവര്‍. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് ദീപിക വ്യക്തമാക്കി. ദേശീയ സെക്രട്ടറി പദവിയും ഉത്തരാഖണ്ഡിന്റെ സഹ കാര്യ പദവിയും ഒഴിയുന്നു. ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും ദീപിക ട്വീറ്റ് ചെയ്തു. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 47 സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. 2017ല്‍ ബിജെപിക്ക് 50ലധികം സീറ്റുണ്ടായിരുന്നു.

അതിനിടെ, ഗാന്ധി കുടുംബത്തിലുള്ളവര്‍ക്കെതിരേ ജി23 നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരിക്കുകയാണ്. ആനന്ദ് ശര്‍മയും ശശി തരൂരും ഉള്‍പ്പെടെയുള്ള അഭിപ്രായം പ്രകടനം നടത്തുകയും ചെയ്തു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പദവികളില്‍ നിന്ന് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നേതൃത്വം തള്ളി.

കോണ്‍ഗ്രസിന്റെ നിര്‍ണായകമായ യോഗം തുടരുകയാണ്. നടക്കുകയാണ്. രാവിലെ പത്ത് മണിക്കാണ് പാര്‍ലമെന്ററി കാര്യ ഗ്രൂപ്പിന്റെ യോഗം തുടങ്ങിയത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയ ഗാന്ധി യോഗം വിളിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് പ്രവര്‍ത്തക സമിതിയും വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it