വീട്ടിലെ മാമോദീസ ചടങ്ങിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു
BY BSR17 April 2023 9:17 AM GMT
X
BSR17 April 2023 9:17 AM GMT
കൊച്ചി: വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് കൊല്ലപ്പെട്ടത്. അനില്‍കുമാറും മാമോദീസാ ചടങ്ങ് നടത്തിയ കുട്ടിയുടെ മാതൃസഹോദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും പിന്നീട് വീട്ടില്‍ നിന്നും പിരിഞ്ഞ് പോവുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിനടുത്ത് വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരണപ്പെടുകയുമായിരുന്നു. പള്ളുരുത്തി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജിതിന്‍ നിലവില്‍ പോലിസ് കസ്റ്റഡിയിലാണെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT