Sub Lead

ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയതായി പരാതി

ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്  വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയതായി പരാതി
X

പാലക്കാട്: ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ഥികളെ കൊണ്ടുപോയത്.

രക്ഷിതാക്കള്‍ അറിയാതെയാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകരുടെ ഒത്താശയോടെയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

അധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം മറച്ചുവെച്ചെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

Next Story

RELATED STORIES

Share it