Sub Lead

കൊടി സുനി ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസിയുടെ പരാതി

ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ് സ്ഥാനമേറ്റ ശേഷം സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. ടി പി കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരില്‍ നിന്നു ഫോണ്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റിയിരുന്നു

കൊടി സുനി ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസിയുടെ പരാതി
X

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കൊടി സുനി ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയുടെ പരാതി. ഖത്തറിലെ ജ്വല്ലറി ഉടമയും മുസ് ലിം ലീഗ് കൊടുവള്ളി നഗരസഭ കൗണ്‍സിലറുമായ കോഴിശ്ശേരി മജീദാണ് ഖത്തര്‍ എംബസിയില്‍ പരാതി നല്‍കിയത്. കൊടി സുനിയുടെ സുഹൃത്തില്‍ നിന്നു രേഖയില്ലാതെ സ്വര്‍ണം വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നാണു പരാതി. കഴിഞ്ഞമാസം 20നാണ് കൊടിസുനി ആദ്യമായി വിളിച്ചത്. കണ്ണൂരിലെ സുഹൃത്തിന്റെ കൈവശം സ്വര്‍ണമുണ്ടെന്നും വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. എന്നാല്‍ ആവശ്യമാ രേഖകളുണ്ടെങ്കില്‍ വാങ്ങാമെന്നു പറഞ്ഞ് ഫോണ്‍ വച്ചെന്നും അടുത്തദിവസം വിളിച്ച് നിര്‍ബന്ധമായും സ്വര്‍ണം വാങ്ങണമെന്നും സുനി ആവശ്യപ്പെട്ടെന്നാണ് മജീദ് പറയുന്നത്. ഇക്കാര്യം ഖത്തര്‍ പോലിസില്‍ അറിയിച്ചതോടെയാണു ഭീഷണിപ്പെടുത്തിയത്. ഗള്‍ഫിലെ കച്ചവടം പൂട്ടിക്കുമെന്നും കുടുംബാംഗങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഇതോടെ, കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ പിന്‍വാങ്ങിയെന്നാണു മജീദ് പറയുന്നത്. ഉടന്‍ നാട്ടിലെത്തിയാല്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും മജീദ് അറിയിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കൊടി സുനിയുടെ ഭീഷണിപ്പെടുത്തിയതെന്നാണു പരാതിയില്‍ നിന്നു വ്യക്തമാവുന്നത്. സംഭവം സംബന്ധിച്ച് ഉടന്‍ താമരശ്ശേരി ഡിവൈഎസ്പിക്കു പരാതി നല്‍കാനാണു മജീദിന്റെ കുടുംബത്തിന്റെ തീരുമാനം.

ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ് സ്ഥാനമേറ്റ ശേഷം സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. ടി പി കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരില്‍ നിന്നു ഫോണ്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റിയിരുന്നു.




Next Story

RELATED STORIES

Share it