ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പീഡന പരാതിയുമായി യുവമോര്‍ച്ച വനിതാ നേതാവ്
കോഴിക്കോട്: പ്രണയം നടിച്ച് പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവമോര്‍ച്ച വനിതാ നേതാവ്. പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെയാണ് കുന്നമംഗലം സ്വദേശിനി അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന് പരാതി നല്‍കിയത്. സംഭവം നടന്നത് കൂത്താളിയിലായതിനാല്‍ പേരാമ്പ്ര പോലിസിന് പരാതി കൈമാറി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുവതിക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ താല്‍ക്കാലിക ജോലി നല്‍കിയിരുന്നു. ഇതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ അടുക്കുകയും ചെയ്തു. സുജിത്ത് പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല, യുവതിയുടെ ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTസുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്ത്തകര്ക്കെതിരേ പോലിസ് കേസെടുത്തു
28 Aug 2024 5:55 PM GMTനിക്ഷേപത്തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ സസ്പെന്റ്...
15 Aug 2024 3:46 PM GMTചേലക്കരയില് കളിക്കുന്നതിനിടെ ഷാള് കഴുത്തില് കുരുങ്ങി പത്തു...
13 Aug 2024 6:05 AM GMTപരപ്പനങ്ങാടിയിലും ചാവക്കാട്ടും ഭൂമിക്കടിയില് നിന്ന് ഉഗ്രശബ്ദം...
9 Aug 2024 2:37 PM GMTകുന്നംകുളം-തൃശൂര് റോഡ് സഞ്ചാര യോഗ്യമാക്കുക; ഏകദിന നിരാഹാരം നടത്തി
9 Aug 2024 7:05 AM GMT