Sub Lead

പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ എസ്‌ഐ മര്‍ദിച്ചു; എസ് ഡിപിഐ എസ്പിക്ക് പരാതി നല്‍കി

പോലിസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ സഹോദരന്‍ ആലംകോട് അബ്ദുല്‍ ഖാദര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ എസ്‌ഐ മര്‍ദിച്ചു;   എസ് ഡിപിഐ എസ്പിക്ക് പരാതി നല്‍കി
X

മലപ്പുറം: പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ യുവാവിനെ ചങ്ങരംകുളം എസ്‌ഐ ഹരി ഗോവിന്ദ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം മരണപ്പെട്ട ആലംകോട് ചിയ്യാനൂരില്‍ താമസിക്കുന്ന നിരോളിപ്പറമ്പില്‍ ഖാലിദി(60)ന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും കൊണ്ടു വരുന്നതിനിടേയാണ് മകന്‍ റഫീഖിനെ എസ്‌ഐ മര്‍ദിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ ആംബുലന്‍സിന്റെ മുന്നില്‍ കാറില്‍ വരുമ്പോള്‍ ചങ്ങരംകുളം താടിപ്പടിയില്‍ വച്ചാണ് സംഭവം. വീട്ടിലേക്ക് തിരിയുന്ന റോഡിലൂടെയുള്ള ഗതാഗതം കവുങ്ങ് വച്ച് പോലിസ് തടസ്സപ്പെടുത്തിയിരുന്നു. അടുത്തുണ്ടായിരുന്ന പോലിസുകാരോട് പിതാവ് മരിച്ച വിവരം പറഞ്ഞപ്പോള്‍ കവുങ്ങ് മാറ്റിയിടാന്‍ അനുമതി നല്‍കി. പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് കവുങ്ങ് മാറ്റുന്നതിനിടെ എസ്‌ഐ ഹരി ഗോവിന്ദ് ജീപ്പില്‍ നിന്ന് ഇറങ്ങുകയും റഫീഖിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംസാരിക്കാന്‍ പോലും അനുവദിക്കാതെ മുഖത്ത് അടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പോലിസ് നടപടിയില്‍ എസ്ഡിപിഐ എടപ്പാള്‍ മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ എസ്‌ഐക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എടപ്പാള്‍ മേഖലാകമ്മിറ്റി ജനറല്‍ സെക്രട്ടറി നൂറുല്‍ ഹഖ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി.

പോലിസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ സഹോദരന്‍ ആലംകോട് അബ്ദുല്‍ ഖാദര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, പരാതി നല്‍കിയതിന് ശേഷം മറ്റൊരു പോലിസുകാരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി മര്‍ദനത്തിന് ഇരയായ റഫീഖ് പറഞ്ഞു. റോഡില്‍ നില്‍ക്കുന്നതിനിടെ ജീപ്പില്‍ എത്തിയ പോലിസുകാരനാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ കുറിച്ച് ചോദിച്ചായിരുന്നു ഭീഷണി. പുറത്തിറങ്ങിയാല്‍ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി റഫീഖ് പറഞ്ഞു.

Next Story

RELATED STORIES

Share it