കൊവിഡ്: സാമൂഹിക വ്യാപനം നടന്നെന്ന് കേന്ദ്രം സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് സാമൂഹിക വ്യാപനം നടന്നതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇക്കാര്യം ഇപ്പോള്‍ അംഗീകരിക്കേണ്ടതാണ്. എന്നാല്‍, വൈറസിന്റെ വ്യാപനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോ (ഐസിഎംആര്‍) മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ എന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്രയധികം ആളുകള്‍ രോഗബാധിതരാവുമ്പോള്‍, സാമൂഹിക വ്യാപനം നടന്നെന്ന് സമ്മതിക്കേണ്ടതുണ്ട്. എന്നാല്‍ ഐസിഎംആറിനോ കേന്ദ്ര സര്‍ക്കാരിനോ മാത്രമേ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയൂവെന്നാണ് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതര്‍ വെള്ളിയാഴ്ച 2.38 ലക്ഷത്തിലെത്തി. പുതുതായി 4,127 കേസുകളാണു കണ്ടെത്തി. മരണസംഖ്യ 4,907 ആയി ഉയര്‍ന്നു. വ്യാഴാഴ്ച നടത്തിയ ദ്രുത-ആന്റിജന്‍ പരിശോധനകളുടെ എണ്ണം 49,834 ആണ്. ആര്‍ടി-പിസിആര്‍, സിബിഎന്‍എടി, ട്രൂ നാറ്റ് ടെസ്റ്റ് കണക്കുകള്‍ 11,203 ആണ്. ഇതില്‍ 61,037 കൊവിഡ് -19 ടെസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Community spread of coronavirus in Delhi, Centre should've admitted: Satyendar Jain
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT