Sub Lead

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാരില്ലെന്ന് കെ ടി ജലീല്‍

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാരില്ലെന്ന് കെ ടി ജലീല്‍
X

തിരൂര്‍: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കാര്‍ക്കും വൈഫ് ഇന്‍ ചാര്‍ജുമാരില്ലെന്ന് ഡോ. കെ ടി ജലീല്‍ എംഎല്‍എ. തിരൂരില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബഹാവുദ്ദീന്‍ കൂരിയാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും നേതാവുമാണ് അദ്ദേഹത്തിന് ലീഗ് നേതാക്കന്മാരെ മാത്രമേ അറിയൂ. അതുകൊണ്ടാണ് എല്ലാവരും ഇങ്ങനെയാണെന്ന് അദ്ദേഹത്തിന് തോന്നുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇഎംഎസിന് വൈഫ് ഇന്‍ ചാര്‍ജുണ്ടായിരുന്നില്ല. പാലൊളി മുഹമ്മദ് കുട്ടിക്കുമുണ്ടായിരുന്നില്ല. മൂല്യബോധമുള്ള ഒരുപാട് മനുഷ്യര്‍ നല്ല മനുഷ്യരായി ജീവിച്ചിരിക്കുന്നുണ്ട്. മതത്തിന്റെ അനുയായികള്‍ അല്ലാത്തവരും ഇത്തരക്കാരായിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

ദേശീയ സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി അബ്ദു റഹ്മാന്‍, പാലൊളി മുഹമ്മദ് കുട്ടി, പി പി വാസുദേവന്‍, ടി കെ ഹംസ, ഇ ജയന്‍, കെ വി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it