Sub Lead

കമലേഷ് തിവാരി വധം: ട്വിറ്റര്‍ പോസ്റ്റിട്ട സോഷ്യല്‍മീഡിയ ആക്റ്റിവിസ്റ്റിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

കമലേഷ് തിവാരി കൊല്ലപ്പെട്ട ശേഷം ദീപാവലി ദിനത്തില്‍ മരണപ്പെട്ട കമലേഷ് തിവാരിക്ക് ആശംസകള്‍ എന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടെന്നാണ് പോലിസ് ആരോപിക്കുന്നത്.

കമലേഷ് തിവാരി വധം: ട്വിറ്റര്‍ പോസ്റ്റിട്ട സോഷ്യല്‍മീഡിയ ആക്റ്റിവിസ്റ്റിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു
X

ലഖ്‌നോ: ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിക്കെതിരേ ട്വിറ്ററില്‍ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയാ ആക്റ്റിവിസ്റ്റ് അലി സൊഹ്‌റബിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലിസാണ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്ത് ലഖ്‌നോയിലേക്കു കൊണ്ടുപോവാന്‍ അനുമതി നല്‍കുകയും ചെയ്തു. ഹിന്ദു സമാജ് സ്ഥാപകനും ഹിന്ദു മഹാസഭ യുപി സംസ്ഥാന മുന്‍ സെക്രട്ടറിയുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആക്ഷേപമുളവാക്കുന്ന പോസ്റ്റിട്ടെന്ന് ആരോപിച്ച് ലഖ്‌നോവിലെ ഹസ്രത്ഗഞ്ചില്‍ അലി സൊഹ്‌റബിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലിസുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. അലി സൊഹ്‌റബിനെതിരേ ഐപിസ 295 എ, 295 ബി, 66, 67 ഐടി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കമലേഷ് തിവാരി കൊല്ലപ്പെട്ട ശേഷം ദീപാവലി ദിനത്തില്‍ മരണപ്പെട്ട കമലേഷ് തിവാരിക്ക് ആശംസകള്‍ എന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടെന്നാണ് പോലിസ് ആരോപിക്കുന്നത്. നേരത്തേ, കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ രണ്ട് സൈനികര്‍ റോഡില്‍ രക്തക്കറ വൃത്തിയാക്കുന്ന പഴയ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് പുതിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് അലി സൊഹ്‌റാബിനെ(കകവാനി) യുപി പോലിസും ഡല്‍ഹി പോലിസും യാതൊരു കാരണവുമില്ലാതെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്‌തെന്നും ഇത്തരം ഫാഷിസ്റ്റ് നടപടികള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അലി സൊഹ്‌റബിനെ നന്ദനാഗ്രി പോലിസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി എല്ലാവരും പരിശ്രമിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it