Sub Lead

ട്രംപിന്റെ ഭീഷണി; കൊളംബിയയില്‍ പ്രതിരോധത്തിന് ആഹ്വാനം

ട്രംപിന്റെ ഭീഷണി; കൊളംബിയയില്‍ പ്രതിരോധത്തിന് ആഹ്വാനം
X

ബൊഗോട്ട: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. കൊളംബിയന്‍ പ്രസിഡന്റിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും നടപടിയുണ്ടാവുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെ കൊളംബിയയിലെ വലതുപക്ഷം പെട്രോക്കെതിരേ കാംപയിന്‍ തുടങ്ങി. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പെട്രോ ആഹ്വാനം ചെയ്തു. വെനുസ്വേലയില്‍ നടത്തിയത് പോലുള്ള സൈനികനടപടി കൊളംബിയയിലും നടത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെയും ഭാര്യയെയും കഴിഞ്ഞ ദിവസം യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. അവരെ ഇപ്പോള്‍ യുഎസിലെ ജയിലില്‍ പൂട്ടിയിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it