Sub Lead

തണുപ്പിനെ പ്രതിരോധിക്കാന്‍ യുപിയില്‍ പശുക്കള്‍ക്കായി കോട്ട്

ഒരു മനുഷ്യന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കാനാണ് യോഗി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ നൂറുകണക്കിന് കുരുന്നുകള്‍ കൊല്ലപ്പെട്ട സംസ്ഥാനത്താണ് പശുക്കള്‍ക്ക് ധരിക്കാന്‍ കോട്ടും ചികില്‍സ വേഗത്തിലാക്കാന്‍ ആംബുലന്‍സ് സൗകര്യവും ഒരുങ്ങുന്നത്.

തണുപ്പിനെ പ്രതിരോധിക്കാന്‍ യുപിയില്‍ പശുക്കള്‍ക്കായി കോട്ട്
X

ലക്‌നൗ: ഗോ സംരക്ഷണത്തിന് മുഖ്യസ്ഥാനം നല്‍കുന്ന ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ കോട്ട് നിര്‍മിക്കുന്നു. യുപിയിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ശൈത്യകാലം അടുത്തതോടെ പശുക്കള്‍ക്കായി കോട്ടുകള്‍ തയ്യാറാക്കുന്നത്. ചണം കൊണ്ട് നിര്‍മിച്ച കോട്ടുകളാണ് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പശുക്കള്‍ക്കായി ഒരുക്കുന്നത്. 1200 പശുക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ കോട്ട് തയ്യാറാക്കുന്നത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

'തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്കായി ചണം കൊണ്ടുള്ള ബാഗുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, അത് പലപ്പോഴും വീണുപോകുന്നു. അതുകൊണ്ട് കോട്ടുകളായിരിക്കും കൂടുതല്‍ നല്ലതെന്ന് മനസിലാക്കി. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷിക്കും. പദ്ധതി ഉപകാരപ്രദമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും.' അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.

ഒരു മനുഷ്യന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കാനാണ് യോഗി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. തദ്ധേശ ഭരണകൂടങ്ങളും സംസ്ഥാന ഭരണകൂടവും അതിനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. ഓക്‌സിജന്‍ ലഭിക്കാതെ നൂറുകണക്കിന് കുരുന്നുകള്‍ കൊല്ലപ്പെട്ട സംസ്ഥാനത്താണ് പശുക്കള്‍ക്ക് ധരിക്കാന്‍ കോട്ടും ചികില്‍സ വേഗത്തിലാക്കാന്‍ ആംബുലന്‍സ് സൗകര്യവും ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it