വിമാനത്തിന് യന്ത്രത്തകരാര്‍; പ്രധാനമന്ത്രിയുടെ പരിപാടിക്ക് പിണറായി എത്തിയത് അവസാന നിമിഷം

പിണറായി കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചതാണ് കാരണം. തുടര്‍ന്ന് കൊച്ചിയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ചാണ് മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കിയത്.

വിമാനത്തിന് യന്ത്രത്തകരാര്‍; പ്രധാനമന്ത്രിയുടെ പരിപാടിക്ക് പിണറായി എത്തിയത് അവസാന നിമിഷം

കണ്ണൂര്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് അവസാന നിമിഷം. പിണറായി കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചതാണ് കാരണം. തുടര്‍ന്ന് കൊച്ചിയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ചാണ് മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കിയത്. വിമാനം വൈകിയെങ്കിലും പ്രധാനമന്ത്രിയുടെ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കൊച്ചിയിലെ വേദിയിലെത്തി.

വിമാനത്തിന് യന്ത്രത്തകരാറുണ്ടായ വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാനമന്ത്രിയുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ചടങ്ങിനെത്താന്‍ വൈകിയേക്കുമെന്നും സൂചന നല്‍കിയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

രാവിലെ 11.30 ഓടെ കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് തിരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. കണ്ണൂരില്‍ രണ്ട് ചടങ്ങുകളില്‍ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് പോകാനായിരുന്നു നീക്കം. ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലെക്‌സ് സമര്‍പ്പണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

RELATED STORIES

Share it
Top