Sub Lead

സംസ്ഥാന തല ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന തല ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്തു
X

മട്ടന്നൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന ഹജ്ജ് ഹൗസിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ഹാജിമാരുടെ ബോര്‍ഡിങ് പാസ് വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും യാത്ര രേഖകളുടെ കൈമാറല്‍ കെ കെ ശൈലജ എംഎല്‍എയും നിര്‍വഹിച്ചു. പി വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ അഡ്വ.പി ടി എ റഹീം, അഹമ്മദ് ദേവര്‍കോവില്‍, പട്ടുവം കെ പി അബൂബക്കര്‍ മുസലിയാര്‍, ഉമ്മര്‍ ഫൈസി മുക്കം, സുല്‍ഫിക്കര്‍ അലി, കെ എല്‍ പി യൂസഫ്, ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി, ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി അബ്ദുല്‍ നാസര്‍, ഹജ്ജ് കമ്മിറ്റി മലപ്പുറം ജില്ല കലക്ടറും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആര്‍ വിനോദ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മിനി, കിയാല്‍ എംഡി എസ് ദിനേശ് കുമാര്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഒ വി ജയഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, അഡ്വ. മൊയ്തീന്‍ കുട്ടി, മുഹമ്മദ് സക്കീര്‍, അഷ്‌ക്കര്‍ കോറാട് എന്നിവര്‍ സംസാരിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഹജ്ജ് ക്യാംപ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി പി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

ഓരോ വര്‍ഷം പിന്നിടുമ്പോഴും കണ്ണൂര്‍ അന്താരാഷ്ട്ര വിമാത്താവളം വഴി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന്? പോകുന്ന യാത്രികരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. ഹജ്ജ് എംബര്‍ക്കേഷന്റെ ആദ്യ വര്‍ഷമായ 2023ല്‍ 14 വിമാന സര്‍വീസുകളിലായി 2030 ഹജ്ജ് യാത്രികരും 2024ല്‍ ഒമ്പത് വിമാന സര്‍വീസുകളിലായി 3208 യാത്രക്കാരും ഹജ്ജ് കര്‍മ്മത്തിനായി കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ടിരുന്നു. 2025ല്‍ 29 വിമാന സര്‍വീസുകളിലായി 4929 ഹജ്ജ് യാത്രികരാണ് മേയ് 11 മുതല്‍ 29 വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടുന്നത്. മേയ് 11ന് രാവിലെ നാലിന് ഹജ്ജ് യാത്രികരുമായി ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മേയ് 29 ന് അവസാന വിമാനവും കണ്ണൂരില്‍ നിന്ന് പറന്നുയരും.

Next Story

RELATED STORIES

Share it