Sub Lead

നിയമസഭയുടെ മേല്‍ റസിഡന്റ് ഇല്ല; ഓര്‍ത്താല്‍ നന്ന്: ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരള ഗവര്‍ണര്‍ ഒരുകാര്യം മനസിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യവ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റണം. പണ്ട് നാട്ടുരാജക്കന്‍മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭയുടെ മേല്‍ അത്തരം റസിഡന്റുമാര്‍ ഇല്ലായെന്നത് ഓര്‍ക്കുന്നത് നല്ലതാണ്' -ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയായി പിണറായി വിജയന്‍ വ്യക്തമാക്കി.

നിയമസഭയുടെ മേല്‍ റസിഡന്റ് ഇല്ല; ഓര്‍ത്താല്‍ നന്ന്: ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
X

മലപ്പുറം: ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേരള ഗവര്‍ണര്‍ ഒരുകാര്യം മനസിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യവ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റണം. പണ്ട് നാട്ടുരാജക്കന്‍മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭയുടെ മേല്‍ അത്തരം റസിഡന്റുമാര്‍ ഇല്ലായെന്നത് ഓര്‍ക്കുന്നത് നല്ലതാണ്' -ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയായി പിണറായി വിജയന്‍ വ്യക്തമാക്കി.

ഭരണഘടന ശരിയായ വിധത്തില്‍ ഒരാവര്‍ത്തികൂടി വായിച്ചാല്‍ എല്ലാ കാര്യത്തിലും നല്ല വ്യക്തതയുണ്ടാകും.കേന്ദ്ര സര്‍ക്കാരിന്റെ ഹീനമായ നടപടികള്‍ക്കെതിരെ ആവേശകരമായ പ്രതിഷേധ ജ്വാലയാണ് ആളിയത്. ആര്‍എസ്എസുകാരുടെ മനസ്സിലിരിക്കുന്നത് അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രം എതിരായുള്ള നിയമമായി കാണേണ്ടതില്ല. അതാണ് അസം അനുഭവം പഠിപ്പിക്കുന്നത്. അവിടെ ഹിന്ദുക്കളടക്കമുള്ള ലക്ഷങ്ങളാണ് പട്ടികയ്ക്കു പുറത്തായത്. മനുഷ്യസമൂഹം ആര്‍ജിച്ച പുരോഗതിയെ തിരിച്ചുനടത്താനാണ് ശ്രമിക്കുന്നത്. അടിമ, ഉടമ വ്യവസ്ഥതിയിലേക്ക് തിരിച്ചുനടത്താനാണ് നീക്കം പിണറായി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പലതവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് അതുണ്ടായില്ല. പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായത്. യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാന്‍ താന്‍ പല തവണ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് പിന്നീട് അതുണ്ടായില്ല. ഒരുമിച്ച് നില്‍ക്കണമെന്നാണ് താനിപ്പോഴും അഭ്യര്‍ത്ഥിക്കുന്നത്. സംസ്ഥാനത്ത് ഒരു തടങ്കല്‍ പാളയങ്ങളും ഉയരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it