Sub Lead

വീടിന് മുകളില്‍ നിന്നു കുരങ്ങന്‍ തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

പത്താംക്ലാസ് പരീക്ഷയ്ക്ക് പഠിക്കുകയായിരുന്ന പ്രിയ കുമാര്‍ ആണ് മരിച്ചത്

വീടിന് മുകളില്‍ നിന്നു കുരങ്ങന്‍ തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു
X

പറ്റ്‌ന: വീടിനു മുകളില്‍ നിന്നു കുരങ്ങന്‍ തള്ളിയിട്ട പത്താംക്ലാസുകാരി മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷക്കു പഠിക്കുകയായിരുന്ന പ്രിയകുമാര്‍ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചിരിക്കുന്നത്. ശീതകാലമായതിനാല്‍ വീടിന് മുകളില്‍ വെയില്‍കൊണ്ട് ഇരുന്നു പഠിക്കുകയായിരുന്നു പ്രിയ കുമാര്‍ എന്നു കുടുംബം പറഞ്ഞു.

കുട്ടി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം കുരങ്ങന്‍മാര്‍ എത്തുകയായിരുന്നു. അടുത്തെത്തിയ കുരങ്ങന്‍മാര്‍ കുട്ടിയെ ശല്യപ്പെടുത്തി. ഇതോടെ കുട്ടി കോണിയിലേക്ക് ഓടി. പക്ഷേ, ഒരു കുരങ്ങ് ചാടിവീണ് ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലയടിച്ചു വീണ് അബോധാവസ്ഥയിലായ പ്രിയയെ കുടുംബം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രദേശത്ത് വന്യജീവി ശല്യം വര്‍ധിച്ചുവരുന്നതായി ഭഗ്‌വാന്‍ നഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുജീത് കുമാര്‍ ചൗധുരി പറഞ്ഞു. '' ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ പോയി. അപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. വീണുണ്ടായ പരിക്കുകള്‍ മൂലം കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബം മനുഷ്യന്‍മാര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ല.''-സുജീത് കുമാര്‍ ചൗധുരി വിശദീകരിച്ചു.

Next Story

RELATED STORIES

Share it