Sub Lead

സിഐടിയു പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കുത്തിക്കൊന്നു

സിഐടിയു പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കുത്തിക്കൊന്നു
X

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കുത്തിക്കൊന്നു. മാമ്പാറ പടിഞ്ഞാറേ ചരുവില്‍ ജിതിന്‍ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവാണ് ജിതിന്‍ ഷാജിയെ കുത്തിയതെന്ന് സിപിഎം ആരോപിച്ചു. ഞായര്‍ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ചായിരുന്നു ആക്രമണം.

ഞായര്‍ രാത്രി 8.30ന് ബിജെപി പ്രവര്‍ത്തകരായ വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മര്‍ദിച്ചിരുന്നു. ഇക്കാ്യം സംസാരിക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പര്‍ ശ്യാം, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. തുടയിലും വെട്ടേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന്റെ മാതാവ്: ഗീത. പിതാവ്: ഷാജി.

Next Story

RELATED STORIES

Share it