ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു

കണ്ണൂര്‍: കോലത്തിരി ചിറക്കല്‍ വലിയ രാജ പൂയ്യംതിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ(88) അന്തരിച്ചു. വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യ അക്കൗണ്ടന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ ചിറക്കല്‍ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയാണ്. സംഗീത, നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. മുത്തച്ഛന്‍ പറഞ്ഞ കോലത്തിരി കഥകള്‍, ശ്രീ ശങ്കരാചാര്യരുടെ ഭജ ഗോവിന്ദം മലയാളത്തിലേക്ക് ശ്ലോക രൂപത്തില്‍ വിവര്‍ത്തനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ചിറക്കല്‍ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റി, കേരള ഫോക് ലോര്‍ അക്കാദമി, ക്ഷേത്ര കലാ അക്കാദമി എന്നിവയില്‍ ദീര്‍ഘകാലമായി മെംബറായും പ്രവര്‍ത്തിച്ചിരുന്നു. വിവിധ ആധ്യാത്മിക സാംസ്‌കാരിക സംഘടനകളുടെ സാരഥിയും സാംസ്‌കാരിക പ്രഭാഷകനും കൂടിയായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം-2009, കെ രാമവര്‍മ സാഹിത്യ പുരസ്‌കാരം 2018 തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന കിളിമാനൂര്‍ കൊട്ടാരത്തില്‍ പരേതനായ കെ ആര്‍ രാജരാജ വര്‍മ്മയുടെയും ചിറക്കല്‍ കോവിലകത്ത് പരേതയായ അനിഴം നാള്‍ ഓമന തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: എണ്ണക്കാട് വടക്കേ മഠം കൊട്ടാരത്തില്‍ ശാന്തകുമാരി തമ്പുരാട്ടി(ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക). മക്കള്‍: ഗായത്രി വര്‍മ്മ(അധ്യാപിക, ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍, മുംബൈ), ഗംഗാ വര്‍മ്മ(അധ്യാപിക, ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര), ഗോകുല്‍ വര്‍മ(റീജ്യല്‍ ബിസിനസ് ഹെഡ്, ശ്രീരാം ഫൈനാന്‍സ്, കണ്ണൂര്‍). മരുമക്കള്‍: പ്രദീപ് വര്‍മ്മ(ടാക്‌സ് കണ്‍സല്‍ട്ടന്റ്, മുംബൈ), ആര്‍ വി രവികുമാര്‍(ബിസിനസ്, എറണാകുളം), ലക്ഷ്മി വര്‍മ്മ. സഹോദരങ്ങള്‍: സി കെ ലീലാ രാമവര്‍മ്മ, ഉഷ ജനാര്‍ദ്ദന രാജ, പ്രഫ. ഡോ. സി കെ അശോക വര്‍മ(മുന്‍ വൈസ് പ്രിന്‍സിപ്പല്‍, കൃഷ്ണ മേനോന്‍ ഗവ. കോളജ്, കണ്ണൂര്‍), പരേതയായ കമലം തമ്പുരാട്ടി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വളപട്ടണം കളരിവാതുക്കല്‍ ചിറക്കല്‍ കോവിലകം വക തീക്കൂലോത്ത്.
ഉത്രട്ടാതി തിരുനാള്‍ സി കെ രാമവര്‍മ ഇളയരാജയായിരിക്കും അടുത്ത ചിറക്കല്‍ കോവിലകം വലിയ രാജയായി ചുമതലയേല്‍ക്കുക. പൊതു മരാമത്ത് വകുപ്പില്‍ എന്‍ജീനിയറായിരുന്ന സി കെ രാമവര്‍മ്മ രാജ കിഴക്കേ കോവിലകത്താണ് താമസം.
ചിറക്കല്‍ വലിയരാജ സി കെ രവീന്ദ്രവര്‍മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും എഴുത്തുകാരനുമായിരുന്ന രവീന്ദ്ര വര്‍മ്മ ഏവരുടെയും സ്‌നേഹാദരം പിടിച്ചു പറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT