Sub Lead

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും
X

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും. ഷി ജിന്‍പിങിനെ മൂന്നാം വട്ടവും ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. മാവോ അലങ്കരിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഈ സമ്മേളനം ഷി ജിന്‍പിങിന് നല്‍കാനും സാധ്യതയുണ്ട്.

2,296 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഔദ്യോഗികമായി അവലോകനം ചെയ്യും. പുതിയ 25 അംഗ പിബിയെയും 205 അംഗ കേന്ദ്രകമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍പിങ്ങിനെതിരെ എന്തെങ്കിലും വിമതസ്വരം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. മൂന്നാമതും പാര്‍ട്ടി സെക്രട്ടറിയായി ഷി ജിന്‍പിങ് തന്നെ വരും. പാര്‍ട്ടിയിലും ഭരണത്തിലും അമിതാധികാരങ്ങള്‍ ലഭിക്കുന്ന പദവിയാണിത്.

Next Story

RELATED STORIES

Share it