Sub Lead

ബാഗ്രാം വ്യോമതാവളം: അഫ്ഗാനിസ്ഥാന്റെ പരമാധികാരം യുഎസ് അംഗീകരിക്കണമെന്ന് ചൈന

ബാഗ്രാം വ്യോമതാവളം: അഫ്ഗാനിസ്ഥാന്റെ പരമാധികാരം യുഎസ് അംഗീകരിക്കണമെന്ന് ചൈന
X

ബീജിങ്: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം യുഎസിന് വേണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തെ അപലപിച്ച് ചൈന. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ യുഎസ് ശ്രമിക്കരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ''ചൈന അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തേയും മാനിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി അവിടത്തെ ജനത തീരുമാനിക്കും. അതില്‍ നിര്‍മാണാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ ലോകരാജ്യങ്ങള്‍ക്ക് സാധിക്കും. അത് മാത്രം ചെയ്യുക''-അദ്ദേഹം വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനില്‍ വൈദേശിക സേനകളെ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. '' ഒരു ഇഞ്ച് ഭൂമി പോലും വിദേശ സൈന്യത്തിന് ഉപയോഗിക്കാനാവില്ല. ഈ സന്ദേശം ട്രംപിന് എത്തണം. രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടുകള്‍ക്ക് മാത്രമേ അഫ്ഗാനിസ്ഥാന്‍ തയ്യാറുള്ളൂ''-അദ്ദേഹം വിശദീകരിച്ചു. ചരിത്രത്തില്‍ ഒരിക്കലും അഫ്ഗാനികള്‍ വൈദേശിക സേനകളെ അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയ വകുപ്പിലെ മേധാവിയായ സാക്കിര്‍ ജലാലിയും പറഞ്ഞു. വ്യോമതാവളം ആഗ്രഹിക്കരുതെന്ന് ദോഹ ചര്‍ച്ചയില്‍ യുഎസിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ബലം പ്രയോഗിക്കാന്‍ യുഎസ് തീരുമാനിച്ചാല്‍ അതിന് ഉചിതമായ പ്രതികരണമുണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ സയ്യിദ് മുഖദ്ദം അമീന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it