Sub Lead

മലക്കം മറിഞ്ഞ് ചൈന: കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്താനും തമ്മില്‍

കശ്മീര്‍ വിഷയം യുഎന്‍ ചാര്‍ട്ടറും യുഎന്‍ രക്ഷാ സമിതി പ്രമേയവും ഉഭയകക്ഷി കരാറുകളും അടിസ്ഥാനമാക്കി പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

മലക്കം മറിഞ്ഞ് ചൈന: കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്താനും തമ്മില്‍
X

ന്യൂഡല്‍ഹി: മോദി ഷി ജിന്‍ പിംങ് കുടിക്കാഴ്ചയ്ക്ക് മുന്നോടിയായി കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി ചൈന. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് ചൈന പ്രതികരിച്ചത്. കശ്മീര്‍ വിഷയം യുഎന്‍ ചാര്‍ട്ടറും യുഎന്‍ രക്ഷാ സമിതി പ്രമേയവും ഉഭയകക്ഷി കരാറുകളും അടിസ്ഥാനമാക്കി പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ കൂടിക്കാഴ്ച നടന്ന അതേ ദിവസം തന്നെയാണ് കശ്മീര്‍ നിലപാടില്‍ ചൈന മലക്കം മറിഞ്ഞത്. ഒക്ടോബര്‍ 11 മുതല്‍ 13വരെ മോദി- ഷി ജിന്‍ പിങ് രണ്ടാം ഉച്ചകോടിയും തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ച് നടക്കുന്നുണ്ട്.

പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തോ എന്നുമുള്ള ചോദ്യങ്ങള്‍ക്കാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചത്. കശ്മീര്‍ തര്‍ക്കം സംബന്ധിച്ച നിലപാട് സ്ഥിരവും വ്യക്തവുമാണ്. ഇന്ത്യയും പാകിസ്താനും പരസ്പര ചര്‍ച്ചകളിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം. ഇതിന് പുറമേ പരസ്പര വിശ്വാസം കെട്ടിപ്പടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it