സുപ്രിംകോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ഉടന്‍ ആരംഭിക്കും: ചീഫ് ജസ്റ്റിസ്
നിലവില്‍ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കോടതിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നു.

ന്യൂഡല്‍ഹി: സുപ്രിംകോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സുപ്രിം കോടതി നടപടികള്‍ വൈകാതെ പൊതുജനങ്ങള്‍ക്ക് തല്‍സമയം കാണാന്‍ കഴിയും. ലൈവ് സ്ട്രീമിങ്ങിനുള്ള ലോജിസ്റ്റിക്സ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികള്‍ തല്‍സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്യവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. ചില കോടതികളുടെ തല്‍സമയ സംപ്രേഷണം ആരംഭിക്കുന്നതിനെക്കുറിച്ച് സുപ്രിംകോടതി ആലോചിക്കുന്നു.
നിലവില്‍ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കോടതിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നു. പലപ്പോഴും സ്വാര്ഥതാല്പര്യക്കാര് കോടതിയെ ലജ്ജിപ്പിക്കുന്നതിനോ അപമാനിക്കുന്നതിനോ വേണ്ടി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കുന്നു. ജനങ്ങള്‍ക്ക് കോടതി നടപടികള്‍ നേരിട്ട് കാണാന്‍ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. ലൈവ് സ്ട്രീമിങ് ഏര്‍പ്പെടുത്തുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. വിവരങ്ങള്‍ അറിയിക്കുന്നതിന് നടപടികളുടെ ലൈവ് സ്ട്രീമിങ് നിര്‍ണായകമാണ്. ആര്‍ട്ടിക്കിള്‍ 19നുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണ്. കോടതി നടപടികള്‍ ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ അവയെക്കുറിച്ചും ജഡ്ജിമാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചും അവര്‍ക്ക് നേരിട്ട് വിവരം ലഭിക്കും.
എന്നാല്‍, അതീവജാഗ്രതയോടെ വേണം ഈ നടപടി സ്വീകരിക്കാന്‍. ചില അവസരങ്ങളില്‍ തല്‍സമയ സംപ്രേഷണം ഇരുതല മൂര്‍ച്ചയുള്ള വാളായി മാറാനും സാധ്യതയുണ്ട്. ന്യായാധിപന്മാരെ അത് കടുത്ത സമ്മര്‍ദത്തിലാക്കാം. അത് നീതി നിര്‍വഹണത്തിന് ഉതകുന്നതായിരിക്കില്ല. പൊതുജനമധ്യത്തിലുണ്ടാവുന്ന സംവാദങ്ങളും ചോദ്യങ്ങളും സ്വാധീനിക്കപ്പെടാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണം. താന്‍ ചെയ്ത സത്യപ്രതിജ്ഞ അനുസരിച്ചാണ് ജഡ്ജിമാര്‍ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഒരാളുടെ അവകാശം സംരക്ഷിക്കാനുള്ള കടമയില്‍നിന്ന് ഒരിക്കലും പിന്തിരിയരുത്. അഭിഭാഷകര്‍ കക്ഷികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന സ്ഥിതിവിശേഷം ഇതുമൂലമുണ്ടാവാം. അക്കാര്യം അവര്‍ ഉറപ്പാക്കണം. അവര്‍ എല്ലായ്പ്പോഴും തൊഴിലിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയും നിലനിര്‍ത്തുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം സുതാര്യത വര്ധദ്ധിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ഒരു പ്രത്യേക കേസില്‍ ആളുകള്‍ക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തല്‍സമയ സംപ്രേഷണം സുതാര്യത വര്‍ധിപ്പിക്കുന്നു. ജഡ്ജിമാര്‍ യഥാര്‍ഥത്തില്‍ ജോലിചെയ്യുന്നുവെന്ന് ആളുകള്‍ മനസ്സിലാക്കുന്നു. ജഡ്ജിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവര്‍ക്കുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഗുജറാത്ത് സ്വദേശി ജസ്റ്റിസ് എം ആര് ഷാ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് എന്നിവരും വെര്‍ച്വല്‍ ലോഞ്ചില്‍ പങ്കെടുത്തു.
RELATED STORIES
നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT