Sub Lead

ചേവായൂർ പീഡനം: രണ്ടാം പ്രതിയായ ബി ജെ പി പ്രവർത്തകനെ ഒരുമാസമായിട്ടും അറസ്റ്റ് ചെയ്യാതെ പോലിസ്

കേസിലെ ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും പിടികൂടിയെങ്കിലും ഇന്ത്യേഷിനെ പിടികൂടാനാകാത്തത് പ്രതിക്ക് ലഭിക്കുന്ന രാഷ്ട്രീയ സഹായത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ചേവായൂർ പീഡനം: രണ്ടാം പ്രതിയായ ബി ജെ പി പ്രവർത്തകനെ ഒരുമാസമായിട്ടും അറസ്റ്റ് ചെയ്യാതെ പോലിസ്
X

കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനെ പിടികൂടാതെ പോലിസ്. ബിജെപി പ്രവർത്തകനായ ഇന്ത്യേഷ് സംഭവം പുറത്തായതോടെ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. പ്രതിയെ പിടികൂടാനായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്.

2003ൽ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഇന്ത്യേഷ്. ആ കേസിൽ ജീവപര്യന്തം ശിക്ഷയും ഈ ബിജെപി നേതാവ് അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍ താഴത്ത് നിര്‍ത്തിയിട്ട ബസിലാണ് മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ടത്.

ബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ ഇന്ത്യേഷ് ഇയാളുടെ സ്കൂട്ടറിലായിരുന്നു യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന ഈ സ്കൂട്ടര്‍ തിരിച്ചറി‌യുകയും ചെയ്തിരുന്നു.

എന്നാൽ പോലിസിന്റെ മെല്ലെപ്പോക്കിനു പിന്നിൽ പ്രതിയുടെ രാഷ്ട്രീയ ബന്ധമാണ് കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും പിടികൂടിയെങ്കിലും ഇന്ത്യേഷിനെ പിടികൂടാനാകാത്തത് പ്രതിക്ക് ലഭിക്കുന്ന രാഷ്ട്രീയ സഹായത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

Next Story

RELATED STORIES

Share it