'പഠന ഗവേഷണ കേന്ദ്രത്തിന് നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫിസ്'; എകെജി സെന്റര്‍ വഞ്ചനയുടെ സ്മാരകമെന്ന് ചെറിയാന്‍ ഫിലിപ്പ്
977ല്‍ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് സ്ഥാപിച്ച സിപിഎം നേതൃത്വം സര്‍ക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം.
തിരുവനന്തപുരം: എകെജി സെന്റര്‍ വഞ്ചനയുടെ സ്മാരകമാണെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. 1977ല്‍ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് സ്ഥാപിച്ച സിപിഎം നേതൃത്വം സര്‍ക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം.
പൗരപ്രമുഖര്‍ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരില്‍ നല്‍കിയ ഭൂമി ക്രമേണ പാര്‍ട്ടി നേതാക്കള്‍ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി. സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരേ കേസ് കൊടുക്കുമെന്ന് താന്‍ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ഇഎംഎസിന്റെ അഭ്യര്‍ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്‌സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചത്. 1977ല്‍ എകെജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇഎംഎസ് വിളിച്ചു കൂട്ടിയ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം താനാണ് നിര്‍ദ്ദേശിച്ചത്.
1987ല്‍ എകെജി സെന്റര്‍ യൂനിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളില്‍ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റില്‍ താന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂമി അളന്നപ്പോള്‍ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ഡല്‍ഹിയില്‍ വെച്ച് ഇഎംഎസിനെ കണ്ടപ്പോള്‍ വിശ്വാസപൂര്‍വ്വം അദ്ദേഹം തന്നോടു പറഞ്ഞ കാര്യങ്ങള്‍ എകെ ആന്റണി, കെ.കരുണാകരന്‍ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലര്‍ത്തിയിരുന്ന അവരും കെപിസിസിയും രാഷ്ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ്.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT