Sub Lead

ചെന്താമരയുടെ ജാമ്യം റദ്ദാക്കി; ആദ്യ കൊലപാതകക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് നടപടി

ചെന്താമരയുടെ ജാമ്യം റദ്ദാക്കി; ആദ്യ കൊലപാതകക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് നടപടി
X

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കൊലക്കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് പാലക്കാട് സെഷന്‍സ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഈ കേസില്‍ 2022ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോവാനും കുടുംബം നശിക്കാനും കാരണം അയല്‍വാസികളായ അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയാണ് സുധാകരനെയും ലക്ഷ്മിയെയും വെട്ടിക്കൊന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it