Sub Lead

പിതാവ് മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തല്ലി; 11 കാരന്‍ മരിച്ചു

ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി സോഴിയമ്പാക്കം സ്വദേശിയായ അഞ്ചാംക്ലാസുകാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്.

പിതാവ് മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തല്ലി; 11 കാരന്‍ മരിച്ചു
X

ചെന്നൈ: പിതാവ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച 11 കാരന്‍ മരിച്ചു. ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി സോഴിയമ്പാക്കം സ്വദേശിയായ അഞ്ചാംക്ലാസുകാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്. 42കാരനായ പിതാവ് മധുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

അച്ഛനും അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്ന കാര്‍ത്തിക് വികൃതിയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുത്തു പലപ്പോഴും കുട്ടിയെ ശാസിച്ചിരുന്നു. അതേസമയം കാര്‍ത്തിക് വലുതാവുമ്പോള്‍ നന്നായി പെരുമാറുമെന്ന് ന്യായീകരിക്കാന്‍ ശ്രമിച്ചു. കാര്‍ത്തിക് കുട്ടികളുമായി വഴക്കിടുന്നതായി അയല്‍ക്കാര്‍ പലപ്പോഴും മുത്തുവിനോട് പരാതിപ്പെട്ടിരുന്നു. അവന്‍ വലുതാവുന്നതോടെ നന്നായി പെരുമാറുമെന്ന് അമ്മ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ത്തികിന്റെ വികൃതിക്ക് ഒരു കുറവും ഉണ്ടായില്ല.

അതിനിടെ അയല്‍വാസികളായ കുട്ടികളുമായി കാര്‍ത്തിക് വഴക്കിടുന്നതായി അവരുടെ രക്ഷിതാക്കാള്‍ മുത്തുവിനോട് നിരന്തരം പരാതിപ്പെട്ടിരുന്നു. ഇത്തരം ആവര്‍ത്തിച്ചുള്ള സംഭവങ്ങളില്‍ മുത്തു ക്ഷുഭിതനായിരുന്നു. വ്യഴാഴ്ച ഭാര്യ നീല കടയിലേക്ക് പോകുമ്പോള്‍ മുത്തു കാര്‍ത്തികിനെ കൈകൊണ്ട് തല്ലിയിരുന്നു.പിന്നീട് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിനിടെ കഴുത്തില്‍ അടിയേറ്റ് കാര്‍ത്തിക് വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം കുട്ടി മരിച്ചു. കുട്ടിക്ക് വീഴ്ചയെ തുടര്‍ന്നുണ്ടായ പരിക്കാണെന്നായിരുന്നു മുത്തുപറഞ്ഞത്. സംശയത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ മര്‍ദ്ദിച്ച കാര്യം ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് മുത്തുവിനെ പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it