Sub Lead

പൗരത്വ നിയമ വിരുദ്ധ റാലി: 38 മുസ്‌ലിം നേതാക്കള്‍ക്കും മറ്റ് 15,000 പേര്‍ക്കുമെതിരേ കേസ്

അനുമതിയില്ലാതെ റാലി നടത്തിയെന്നാരോപിച്ച് 38 മുസ്‌ലിം നേതാക്കള്‍ക്കും കണ്ടാല്‍ അറിയുന്ന 15,000 പേര്‍ക്കുമെതിരേയാണ് ചെന്നൈ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ നിയമ വിരുദ്ധ റാലി: 38 മുസ്‌ലിം നേതാക്കള്‍ക്കും മറ്റ് 15,000 പേര്‍ക്കുമെതിരേ കേസ്
X

ചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെന്നൈയില്‍ ബുധനാഴ്ച നടന്ന വന്‍ റാലിക്കെതിരേ കെസെടുത്ത് പോലിസ്. അനുമതിയില്ലാതെ റാലി നടത്തിയെന്നാരോപിച്ച് 38 മുസ്‌ലിം നേതാക്കള്‍ക്കും കണ്ടാല്‍ അറിയുന്ന 15,000 പേര്‍ക്കുമെതിരേയാണ് ചെന്നൈ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143 (നിയമവിരുദ്ധമായി ഒത്തുചേരല്‍), മദ്രാസ് സിറ്റി പോലിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.മദ്രാസ് ഹൈക്കോടതി വിലക്ക് വകവയ്ക്കാതെ വല്ലാജ റോഡില്‍ ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് ഇസ്‌ലാമിക് ആന്റ് പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്.

Next Story

RELATED STORIES

Share it