Sub Lead

രാസവള സബ്സിഡി വർധിപ്പിച്ച് കർഷകരെ സഹായിക്കുകയാണെന്ന സർക്കാർ പ്രചാരണം മറ്റൊരു തട്ടിപ്പെന്ന് കർഷകർ

രാസവളത്തിന് വിലകൂട്ടുകയും പിന്നാലെ സബ്സിഡി നൽകുന്നുവെന്ന പേരിൽ വില കുറയാതെ പിടിച്ചു നിർത്തുകയും ചെയ്യുന്നത് കർഷകരുടെ കണ്ണിൽ പൊടിയിടാനും കോർപറേറ്റുകളെ പ്രീണിപ്പിക്കാനും വേണ്ടി മാത്രമാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

രാസവള സബ്സിഡി വർധിപ്പിച്ച് കർഷകരെ സഹായിക്കുകയാണെന്ന സർക്കാർ പ്രചാരണം മറ്റൊരു തട്ടിപ്പെന്ന് കർഷകർ
X

ജലന്ധര്‍: രാസവളങ്ങളുടെ സബ്സിഡി വർധിപ്പികൊണ്ട് കർഷകരെ സഹായിക്കുകയാണെന്ന മട്ടിൽ നടത്തുന്ന പ്രചാരണം മറ്റൊരു തട്ടിപ്പാണെന്ന് കർഷകർ. ഒരു ബാഗ് ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) 500 രൂപ സബ്സിഡിയില്‍ 1,200 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നേരത്തെ ലഭിച്ചിരുന്നത്. ഇപ്പോള്‍ കര്‍ഷകരുടെ സബ്സിഡി 140 ശതമാനം വര്‍ധിപ്പിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു ബാഗ് ഡിഎപിയുടെ വില 2,400 ആക്കിയതിനു ശേഷമാണ് സബ്സിഡി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി നേരത്തെ ലഭിച്ചിരുന്ന 1200 രൂപയ്ക്ക് തന്നെയാണ് കര്‍ഷകന് വളം ലഭ്യമാകുക എന്നതാണ് വസ്തുത. കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾ കോർപറേറ്റുകളെ സഹായിക്കാൻ മാത്രമാണെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

രാസവളത്തിന് വിലകൂട്ടുകയും പിന്നാലെ സബ്സിഡി നൽകുന്നുവെന്ന പേരിൽ വില കുറയാതെ പിടിച്ചു നിർത്തുകയും ചെയ്യുന്നത് കർഷകരുടെ കണ്ണിൽ പൊടിയിടാനും കോർപറേറ്റുകളെ പ്രീണിപ്പിക്കാനും വേണ്ടി മാത്രമാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സബ്സിഡികൾ കൊണ്ട് കർഷകർക്ക് ഒരു ഗുണമുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക ഉല്പാദനത്തിലെ ചെലവാണ് കര്‍ഷകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കയും പ്രതിസന്ധിയും. ഡീസല്‍ വിലയില്‍ പ്രതിദിനം ഉണ്ടാകുന്ന വര്‍ധനവ് വലിയ പ്രതിസന്ധിയാണ് കാർഷിക മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ വളം സബ്സിഡി 140 ശതമാനമായി ഉയര്‍ത്തിയത്. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള ചരിത്രപരമായ തീരുമാനമായാണ് ബിജെപി നേതാക്കള്‍ ഇതിനെ കൊട്ടിഘോഷിച്ചത്. കാര്‍ഷിക ഉല്പാദന ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരിക്കെയാണ് എല്ലാ ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചുള്ള ഇരട്ടപ്രഹരം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് താങ്ങാൻ ആകാത്ത വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്. ഇതിനിടയില്‍ രാസവളത്തിന്റെ സബ്സിഡി വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം കര്‍ഷകര്‍ക്ക് ഗുണമുണ്ടാകില്ലെന്നും വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി മൂന്ന് പുതിയ കാര്‍ഷിക കരിനിയമങ്ങളും റദ്ദാക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.

Next Story

RELATED STORIES

Share it