Sub Lead

ആക്ടീവ് സിം കാര്‍ഡില്ലെങ്കില്‍ ചാറ്റ് ആപ്പുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം

ആക്ടീവ് സിം കാര്‍ഡില്ലെങ്കില്‍ ചാറ്റ് ആപ്പുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: വാട്ട്സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്നാപ്ചാറ്റ് തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സുപ്രധാന നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ആക്ടീവ് സിം കാര്‍ഡ് ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ സേവനം അസാധ്യമാക്കാനാണ് നീക്കം. പുതിയ ടെലികമ്മ്യൂണിക്കേഷന്‍ സൈബര്‍ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം.

ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള സിംകാര്‍ഡ് ഫോണില്‍ ആക്ടീവല്ലെങ്കില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഈ നിര്‍ദേശം 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കണം. വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കളെ ഓരോ ആറ് മണിക്കൂറിലും പ്ലാറ്റ്ഫോമുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്നും വകുപ്പ് നിര്‍ദേശിക്കുന്നു. കൂടാതെ ഒരു ക്യൂആര്‍ കോഡ് വഴി വീണ്ടും ഓതന്റിക്കേഷന്‍ നടത്തേണ്ടതുണ്ട്. നിലവില്‍ മിക്ക ആപ്ലിക്കേഷന്‍ സേവനങ്ങളും ഒരു ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഇന്‍സ്റ്റാളേഷന്‍ സമയത്ത് മാത്രമാണ് പരിശോധിച്ച് ഉറപ്പ് വരുത്തുന്നത്. പിന്നീട് ഫോണില്‍ നിന്ന് സിം മാറ്റിയാലും ആപ്പ് പ്രവര്‍ത്തിക്കും. ഇത് അവസാനിപ്പിക്കാനാണ് നീക്കം.

Next Story

RELATED STORIES

Share it