തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില് നാളെ യെല്ലോ അലര്ട്ട്
അഞ്ചു ജില്ലകളില് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോഡ് ജില്ലകളില് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില് ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില് ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്കു രണ്ടു മുതല് രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില് രാത്രി വൈകിയും ഇത് തുടര്ന്നേക്കാം. മലയോര മേഖലയില് ഇടിമിന്നല് സജീവമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
അഞ്ചു ജില്ലകളില് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോഡ് ജില്ലകളില് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില് ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല് ഉടന് തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്ദേശിച്ചു. ഉച്ചക്ക് 2 മണി മുതല് രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്പ്പോലും, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയം പുറത്ത് അയയില് കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള് എടുക്കാതിരിക്കുക.
മിന്നലിന്റെ ആഘാതത്താല് പൊള്ളല് ഏല്ക്കുകയോ കാഴ്ചയോ കേള്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. വളര്ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. തുടങ്ങിയ നിര്ദേശങ്ങളും ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്ര മുന് ആഭ്യന്തരമന്ത്രി അനില് ദേശ്മുഖ് ആശുപത്രിയില്
27 May 2022 1:27 PM GMTലഡാക്കില് വാഹനം പുഴയില് വീണ് ഏഴു സൈനികര് മരിച്ചു; നിരവധി പേര്ക്ക്...
27 May 2022 12:45 PM GMT'പാവം ജോര്ജിന് പ്രായം കൂടുതലാണ് പോല്': പി സി ജോര്ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTചട്ടം മാറ്റി മംഗലാപുരം സര്വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്ണ...
27 May 2022 9:16 AM GMTലഹരിമരുന്ന് കേസ്: ആര്യന് ഖാന് ക്ലീന് ചിറ്റ്
27 May 2022 9:01 AM GMT