Sub Lead

ചാലിയം ബീച്ച് ടൂറിസം: എട്ട് കോടി രൂപയുടെ ഭരണാനുമതി

ചാലിയം ബീച്ച് ടൂറിസം: എട്ട് കോടി രൂപയുടെ ഭരണാനുമതി
X

കോഴിക്കോട്: ചാലിയം ബീച്ച് ടൂറിസം പദ്ധതിക്കായി 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഓഷ്യാനസ് ചാലിയം എന്ന പേരിലുള്ള പദ്ധതി പൂര്‍ത്തിയാവുന്നതോടെ ചരിത്രപരമായി ഏറെ സവിശേഷതകളുള്ള ചാലിയം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും.ചാലിയം പുലിമുട്ട് നവീകരണമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.നടപ്പാത, സോളാര്‍ പാനല്‍, വൈദ്യുതീകരണം, ശുചി മുറികള്‍, പ്രൊജക്റ്റ് ഓഫിസ്, ഫുഡ് ഷാക്കുകള്‍ , വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഒന്നാം ഘട്ട പ്രവൃത്തികള്‍ക്ക് നേരത്തെ 98,75,291 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്റര്‍ നടപടി പൂര്‍ത്തീകരിച്ച് കഴിഞ്ഞതായും പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

Next Story

RELATED STORIES

Share it