Sub Lead

മോദിയുടെ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് വിദ്യാര്‍ഥികളില്ല; നിരാശ പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

മോദിയുടെ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് വിദ്യാര്‍ഥികളില്ല; നിരാശ പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
X

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ ഡിസംബര്‍ 22ന് നടന്ന പരിപാടിയില്‍ 65 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും 2.78 ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി മഹാഷ്ട്രയിലെ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി. കൂടുതല്‍ വിദ്യാര്‍ഥികളെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഫീല്‍ഡ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നും നിര്‍ദേശമുണ്ട്. സമ്മര്‍ദ്ദമില്ലാതെ പരീക്ഷകളെ സമീപിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാനാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച നടത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it