Sub Lead

"ജനാധിപത്യത്തിന്റെ ശക്തിയാണ് കേന്ദ്രം കണ്ടുകൊണ്ടിരിക്കുന്നത്"; കർഷക പ്രക്ഷോഭത്തിൽ ചന്ദ്രശേഖർ ആസാദ്

കർഷകർ തീവ്രവാദികളല്ല, അവർ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. അവർ കാരണം ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നു ...

ജനാധിപത്യത്തിന്റെ ശക്തിയാണ് കേന്ദ്രം കണ്ടുകൊണ്ടിരിക്കുന്നത്; കർഷക പ്രക്ഷോഭത്തിൽ ചന്ദ്രശേഖർ ആസാദ്
X

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കുചേർന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്. കർഷകർ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന് പുറത്തുനിന്നുള്ള പിന്തുണ നൽകും. കർഷക പ്രസ്ഥാനത്തെ സർക്കാർ ഭയപ്പെടുന്നുവെന്നും അതാണ് അവർക്കെതിരേ ജലപീരങ്കിയും ​ഗ്രനേഡും ഉപയോ​ഗിച്ചതെന്നും ആസാദ് പറഞ്ഞു.

കർഷകരുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനും തടയാനും കേന്ദ്രം ശ്രമിച്ചു ... ഡൽഹിയിലേക്കുള്ള മാർച്ചിൽ നിന്ന് നമ്മുടെ അമ്മമാരെയും കുട്ടികളെയും പ്രായമായവരെയും ജലപീരങ്കിയും, മുള്ളുവേലികളും, കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ച് തടഞ്ഞു... കർഷകർ തീവ്രവാദികളല്ല, അവർ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. അവർ കാരണം ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നു ... സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ കർഷകരോട് കാണിക്കുന്നത് കർഷക പ്രസ്ഥാനത്തെ സർക്കാർ എത്രമാത്രം ഭയപ്പെടുന്നുവെന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കർഷകർ ഡൽഹിയിലേക്ക് വരില്ലെന്ന് കരുതിയാണ് അവർ സംസാരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വരാൻ കഴിയുന്നില്ലെങ്കിൽ കർഷകർ എവിടെ പോകണം? ... അവർ ഇപ്പോൾ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്, ഈ മൂന്ന് നിയമങ്ങളിലൂടെ കർഷകരെ ഇല്ലാതാക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ആസാദ് ആരോപിച്ചു. കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികൾക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it