Sub Lead

വായ്പാ വിഹിതം 7,610 കോടി കേന്ദ്രം വെട്ടിക്കുറച്ചു; കേരളം കടുത്ത പ്രതിസന്ധിയിലേക്ക്

വായ്പാ വിഹിതം 7,610 കോടി കേന്ദ്രം വെട്ടിക്കുറച്ചു; കേരളം കടുത്ത പ്രതിസന്ധിയിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ 7,610 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം എടുക്കാവുന്ന വായ്പ 15,390 കോടിയായി ചുരുങ്ങി. കേന്ദ്ര നടപടിയോടെ കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 23,000 കോടിയുടെ വായ്പയാണ് അനുവദിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും കിഫ്ബിയുടേയും വായ്പയുടെ പേരിലാണ് നിലവിലെ നടപടി. സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്ന കേന്ദ്ര നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുന്നുണ്ട്.

നേരത്തേ, 32,500 കോടിരൂപ വായ്പയെടുക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. ഇതുവഴി 17,110 കോടിയുടെ കുറവാണുണ്ടാവുക. കഴിഞ്ഞ വര്‍ഷം 23,000 കോടിയുടെ വായ്പയാണ് അനുവദിച്ചത്. ഇതു കണക്കാക്കിയാല്‍ 7610 കോടിയുടെ കുറവുണ്ടാവും. എന്നാല്‍, വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും വഴിയെടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാപരിധിയില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. നടപടി പ്രതീക്ഷിച്ചതാണെന്ന് ധനവകുപ്പ് പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതയി സിഎജി റിപോര്‍ട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനുകളും പൂര്‍ണമായി നല്‍കാനായിട്ടില്ല. വായ്പാ പരിധി കുറച്ചത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ബാധിച്ചേക്കും.

Next Story

RELATED STORIES

Share it