- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിര്‍ഭൂം കൂട്ടക്കൊലക്കേസ്; 21 പേരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി സിബിഐ സംഘം

ന്യൂഡല്‍ഹി: ബംഗാളില്‍ എട്ടുപേരെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 21 പേരെ ഉള്‍പ്പെടുത്തി സിബിഐ സംഘം പ്രതിപ്പട്ടിക തയ്യാറാക്കി. പ്രാഥമികാന്വേഷണത്തിനുശേഷം സംസ്ഥാന പോലിസ് തയ്യാറാക്കിയ പ്രതിപ്പട്ടിക തന്നെയാണ് സിബിഐ സംഘവും ആശ്രയിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴിനകം സിബിഐ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തില്‍ സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. രാംപൂര്‍ഹട്ടിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് സിബിഐ അന്വേഷണ സംഘം താല്‍ക്കാലിക ക്യാംപ് ഒരുക്കിയിരിക്കുന്നത്.
ഡിഐജി അഖിലേഷ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിനെത്തി. ഡല്‍ഹിയില്‍നിന്നുള്ള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ഹുസൈന്‍ അടക്കം 21 പേരാണ് പിടിയിലായത്. പ്രതികളിലേറെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തരോ ആണ്. ടിഎംസി നേതാവ് ബാദു ഷെയ്ഖിന്റെ കുടുംബാംഗങ്ങളായ ആറ് പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബാദു ഷെയ്ഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മമതാ ബാനര്‍ജി അധികാരത്തില്‍ വന്ന ശേഷം ഒരു കേസില്‍ ഇത്രയും തൃണമൂല്‍ ബന്ധമുള്ളവരെ ഇത് ആദ്യമായാണ് ബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്യുന്നത്. കേസ് ഏറ്റെടുത്ത സിബിഐ പോലിസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരേ കലാപക്കുറ്റം ചുമത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ അക്രമികള്‍ മര്‍ദ്ദിക്കുകയും ജീവനോടെ തീവയ്ക്കുകയുമായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















