Sub Lead

ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കി കേന്ദ്ര സര്‍ക്കാര്‍;കാന്‍സര്‍,പ്രമേഹ മരുന്നുകളുടെ വില കുറയും

സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡ് പ്രതിസന്ധി കാരണം പട്ടിക പുതുക്കാന്‍ വൈകുകയായിരുന്നു

ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കി കേന്ദ്ര സര്‍ക്കാര്‍;കാന്‍സര്‍,പ്രമേഹ മരുന്നുകളുടെ വില കുറയും
X

ന്യൂഡല്‍ഹി: ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നിരവധി പേര്‍ ആശ്രയിക്കുന്ന കാന്‍സര്‍ പ്രമേഹ മരുന്നുകളുടെ വില കുറയും.26 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡ് പ്രതിസന്ധി കാരണം പട്ടിക പുതുക്കാന്‍ വൈകുകയായിരുന്നു.

നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ട് ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വില വര്‍ഷത്തില്‍ പരമാവധി പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്.

പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി.അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

കാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്കകളെത്തുടര്‍ന്ന് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് അസിഡിറ്റി, വയറുവേദന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ വ്യാപകമായി നിര്‍ദ്ദേശിച്ച് വരുന്ന റാണിറ്റിഡിന്‍ കേന്ദ്രം നീക്കം ചെയ്തു. അസിലോക്ക്, സിനറ്റാക്, റാന്റക് എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ ജനപ്രിയമായി വില്‍ക്കപ്പെട്ടിരുന്നതാണ് റാണിറ്റിഡിന്‍.

Next Story

RELATED STORIES

Share it