കേന്ദ്ര നിരോധനം: കാംപസ് ഫ്രണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു
![കേന്ദ്ര നിരോധനം: കാംപസ് ഫ്രണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു കേന്ദ്ര നിരോധനം: കാംപസ് ഫ്രണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു](https://www.thejasnews.com/h-upload/2022/09/28/205191-campss.jpeg)
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമയി നിര്‍ത്തിവച്ചതായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചു. കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളോടും സംഘടനയുടെ പേരില്‍ യാതൊരുവിധ പരിപാടികളും നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
സംഘടനയുടെ പേരോ ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. പോപുലര്‍ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരേ പടച്ചുവിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവന്‍ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനയ്ക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടുമെന്നും കാംപസ് ഫ്രണ്ട് അറിയിച്ചു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT