- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി വേട്ടക്ക് കേന്ദ്രസഹായം; ദുരൂഹത നീക്കണമെന്ന് കെ സുധാകരൻ എംപി
സുരക്ഷാ ചെലവുകള്‍ക്കായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ഏപ്രിലില്‍ 6 കോടി രൂപയും പ്രത്യേക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചുണ്ട്.
തിരുവനന്തപുരം: മാവോവാദി വേട്ടക്കായി കേരളം കേന്ദ്ര സഹായം സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രലായം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോവാദി വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ ദുരൂഹത നീക്കാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000നും 2021 നും ഇടയിലുള്ള 21 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടത് 2016 നുശേഷമാണ്. പിണറായി ഭരണത്തിൽ ഇതുവരെ എട്ടു മാവോവാദികളാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
കേരളത്തില്‍ നടന്ന മാവോവാദി ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ആ ആക്ഷേപം ശക്തമാക്കുന്നതാണ്.
മലപ്പുറം, പാലക്കാട്, വയനാട് എന്നീ മൂന്ന് ജില്ലകളെ മാവോവാദി പ്രശ്‌നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. സുരക്ഷാ ചെലവുകള്‍ക്കായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ഏപ്രിലില്‍ 6 കോടി രൂപയും പ്രത്യേക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചുണ്ട്.
കേരളത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കേരളത്തില്‍ നടന്ന മാവോവാദി കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMT