Sub Lead

ബിപിന്‍ റാവത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു; അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി

ജനറൽ ബിപിൻ റാവത്ത് ഒരു നല്ല സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായിരുന്നു. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവീധാനങ്ങളേയും നവീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്.

ബിപിന്‍ റാവത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു; അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനമറിയിച്ചത്. ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

"തമിഴ്‌നാട്ടില്‍ വച്ച് ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സായുധ സേനാംഗങ്ങളുടേയും ജീവന്‍ നഷ്ടമായതില്‍ എനിക്ക് അതിയായ വേദനയുണ്ട്. അവർ വളരെ ഊര്‍ജത്തോടെ രാജ്യത്തെ സേവിച്ചവരാണ്. ദുഖത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം പങ്കുചേരുന്നു," പ്രധാനമന്ത്രി പറഞ്ഞു.

"ജനറൽ ബിപിൻ റാവത്ത് ഒരു നല്ല സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായിരുന്നു. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവീധാനങ്ങളേയും നവീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. തന്ത്രപരമായ തീരൂമാനങ്ങളെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു," മോദി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it