സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയ ഫോര്‍മുല സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു; ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ തയ്യാറാക്കിയ ഫോര്‍മുലയാണ് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി: 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം സിബിഎസ്ഇ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡും മാര്‍ക്കും നല്‍കുന്നതിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ സമര്‍പ്പിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ് നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ തയ്യാറാക്കിയ ഫോര്‍മുലയാണ് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ചത്.
12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക് പരിഗണിക്കും. പ്രാക്ടിക്കല്‍, യൂനിറ്റ്, ടേം പരീക്ഷകളുടെ മാര്‍ക്കാണ് പരിഗണിക്കുക. ഇതിന് പുറമേ 10, 11 ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാര്‍ക്കും പരിഗണിക്കുന്ന വിധമാണ് ഫോര്‍മുല തയ്യാറാക്കിയത്. 10, 11 ക്ലാസുകളില്‍ അഞ്ചുപേപ്പറുകളില്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാര്‍ക്കാണ് പരിഗണിക്കുക.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. 12ാം ക്ലാസ് മൂല്യനിര്‍ണയത്തിനു 30:30:40 അനുപാതത്തില്‍ ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശയാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചത്. 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതവും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്കു 40 ശതമാനവും വെയ്‌റ്റേജ് നല്‍കാനാണ് ശുപാര്‍ശ. മൂല്യനിര്‍ണയ മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സമയപരിധി കഴിഞ്ഞദിവസമാണ് അവസാനിച്ചത്.
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT