ബോഫോഴ്‌സ് കേസില്‍ കൂടുതല്‍ അന്വേഷണത്തിനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതായി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരിയിലാണ് സിബിഐ പുതിയ അന്വേഷണത്തിന് അനുമതി തേടിയത്.

ബോഫോഴ്‌സ് കേസില്‍ കൂടുതല്‍ അന്വേഷണത്തിനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി: 64 കോടിയുടെ ബോഫോഴ്‌സ് അഴിമതിക്കേസില്‍ കൂടുതല്‍ അന്വേഷണം തേടി സിബിഐ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ പിന്‍വലിച്ചു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതായി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരിയിലാണ് സിബിഐ പുതിയ അന്വേഷണത്തിന് അനുമതി തേടിയത്. ഭാവി നടപടികള്‍ എന്താണെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഇപ്പോള്‍ ഹരജി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കാശ്യപിന് മുന്നില്‍ വ്യാഴാഴ്ച്ച സമര്‍പ്പിച്ച ഹരജിയില്‍ സിബിഐ വ്യക്തമാക്കി.

ഹരജിക്കാര്‍ക്ക് തങ്ങള്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജഡ്ജി മറുപടി നല്‍കി. വിഷയത്തില്‍ എന്ത് കൊണ്ടാണ് സിബിഐ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് 2018 ഡിസംബര്‍ 4ന് കോടതി ചോദിച്ചിരുന്നു. കേസില്‍ എല്ലാ പ്രതികളെയും വിട്ടയച്ച വിധിക്കെതിരേ സിബിഐ നല്‍കിയ ഹരജി ഈ വര്‍ഷം ആദ്യം സുപ്രിംകോടതി തള്ളിയിരുന്നു.

RELATED STORIES

Share it
Top