ഡ്രൈവിങ് പഠിച്ചു, കവിത പ്രസിദ്ധീകരിച്ചു; സി. ലൂസിയെ പുറത്താക്കുമെന്ന സൂചനയുമായി കത്തോലിക്ക സഭ

സി. ലൂസി കവിതാ സമാഹരം പ്രസിദ്ധീകരിച്ചു. ഡ്രൈവിങ്‌ പഠിച്ചു. മാരുതി കാര്‍ വാങ്ങി. ഇതെല്ലാം അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയതിന് പിന്നാലെയാണ് കത്തോലിക്ക സഭ മുഖപത്രത്തിലെ ലേഖനം.

ഡ്രൈവിങ് പഠിച്ചു, കവിത പ്രസിദ്ധീകരിച്ചു;  സി. ലൂസിയെ പുറത്താക്കുമെന്ന സൂചനയുമായി കത്തോലിക്ക സഭ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയക്കലിനെ സഭയില്‍ നിന്ന പുറത്താക്കുമെന്ന സൂചനയുമായി കത്തോലിക്ക സഭയുടെ മുഖപത്രം. സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സി. ലൂസി സ്‌നേഹ മഴയില്‍ എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ചു. 50,000 രൂപയാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിനിയോഗിച്ചത്. സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഡ്രൈവിങ്‌ പഠിച്ചു ലൈസന്‍സ് എടുത്തു. ഇതു കൂടാതെ സ്വന്തം പേരില്‍ മാരുതി കാര്‍ വാങ്ങി.ഇതെല്ലാം അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയതിന് പിന്നാലെയാണ് കത്തോലിക്ക സഭ മുഖപത്രത്തിലെ ലേഖനം.

സിസ്റ്റര്‍ അംഗമായ സന്യാസിനി സഭയായ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേഷന്‍ സിസ്റ്റര്‍ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഹാജരാകില്ലെന്ന് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ന് സഭയുടെ മുഖപത്രത്തില്‍ സിസ്റ്റര്‍ ലൂസിയെ പരോക്ഷമായി ലക്ഷ്യമിട്ട് കത്തോലിക്ക സന്ന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍ എന്ന പേരില്‍ ലേഖനം എഴുതിയിരിക്കുന്നത്. വൃതങ്ങള്‍ ലംഘിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സന്യാസിനി സമൂഹത്തിന്റെ അച്ചടക്കവും വളര്‍ച്ചയും ശ്രദ്ധിക്കാന്‍ കടപ്പെട്ട മേലധികാരികള്‍ ഇക്കാര്യം വ്യക്തിയുടെ ശ്രദ്ധയില്‍പെടുത്തി തിരുത്തുകയും വിശദീകരണം ചോദിക്കുകയും ചെയ്യും.എന്നാല്‍ അത് അംഗീകരിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ കുടതല്‍ ഗൗരവതരമായ നടപടികളിലേക്ക് സഭാമേലധികാരികളെ നയിക്കുകയും സഭാനിയമ പ്രകാരം ഈ വ്യക്തി സഭയില്‍ നിന്നും പുറത്താക്കപെടുകയും ചെയ്യുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ജലന്ധര്‍ രൂപത ബിഷപിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിക്കു പിന്നാലെ മറ്റു കന്യാസ്ത്രീകള്‍ എറണാകുളം കേന്ദ്രമാക്കി നടത്തിയ സമരത്തില്‍ സഭാ മേലധികാരികളുടെ അനുവാദമില്ലാതെ ഈ കന്യാസ്ത്രി(സിസ്റ്റര്‍ ലൂസി) പങ്കെടുത്ത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയം മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് ഇവര്‍ മാധ്യമ ശ്രദ്ധയിലേക്ക് വന്നതെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ചില ചാനലുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് റേറ്റിംഗ് കൂട്ടുന്നതിനായി ഇവരെ ഉപകരണമാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. 2019 ജനുവരി ഒന്നിന് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്ററിന്(സിസ്റ്റര്‍ ലൂസി) അയച്ച കത്തില്‍ ജനുവരി ഒമ്പതിന് ആലുവ ജനറേറ്റില്‍ വന്ന് സുപ്പീരിയര്‍ ജനറലിനെ കാണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കത്ത് സിസ്റ്ററിന് മേലധികാരി സ്വകാര്യമായി നല്‍കിയതാണ്. എന്നാല്‍ ഇത് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധവും തികച്ചും അസ്വീകാര്യവുമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കത്തിന്റെ ഉള്ളടക്കവും സാരവും അതിന്റേതായ അര്‍ഥത്തില്‍ മനസിലാക്കാന്‍ സാധ്യതയില്ലാത്ത ഒരു പൊതു ഇടത്തിലേക്ക് ചര്‍ച്ചയക്ക് വെച്ചതു തന്നെ ഇത്രയും കാലം തുടര്‍ന്നു വന്ന അനുസരണക്കേടിന്റെയും അപക്വമായ പെരുമാറ്റത്തിന്റെയും തുടര്‍ച്ച മാത്രമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തിലെ ഉള്ളടക്കം അക്കമിട്ട് ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സ്‌നേഹ മഴയില്‍ എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ചു. 50,000 രൂപയാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിനിയോഗിച്ചത്.സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ െ്രെഡവിംഗ് പഠിച്ചു ലൈസന്‍സ് എടുത്തു. ഇതു കൂടാതെ സ്വന്തം പേരില്‍ മാരുതി കാര്‍ വാങ്ങി.ഇതെല്ലാം അച്ചടക്ക ലംഘനമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സന്യാസിനി സഭാ സുപ്പീരിയറിന്റെ അനുമതിയില്ലാതെ പങ്കെടുത്തു. സുപ്പീരയറുടെ അനുവാദമില്ലാതെ ഇതര വിഭാഗങ്ങളുടെ പത്രങ്ങളിലും വാരികകളിലും ലേഖനങ്ങള്‍ എഴുതുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. ലേഖനങ്ങള്‍,ചാനല്‍ ചര്‍ച്ചകള്‍,ഫേസ് ബുക്ക് എന്നിവ വഴിയും കത്തോലിക്ക സഭാ നേതൃത്വത്തെ ഇകഴ്ത്തിക്കാണിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിസക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.സോഷ്യല്‍ മീഡിയയിലൂടെ താങ്കള്‍ നടത്തിയ പ്രകടനം സന്യാസിനി എന്ന നിലയില്‍ അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. ജനുവരി ഒമ്പതിന് രാവിലെ 11 ന് ആലുവ അശോകപുരത്തുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സഭയുടെ ജനറേലേറ്റില്‍ എത്തി തന്നെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും വീഴ്ച വരുത്തിയാല്‍ കനാനോനിക നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.മാധ്യമങ്ങള്‍ക്കെതിരെ ലേഖനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.മനപ്പൂര്‍വം സത്യം അവഗണിക്കുന്നത് ശരിയായ മാധ്യമ ധര്‍മമോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ അല്ല.െ്രെകസ്തവ സമുദായത്തെയും സന്യാസ ജീവിതത്തെയും ആസൂത്രിതമായി അവഹേളിക്കുന്ന പ്രവര്‍ത്തിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top