Sub Lead

വ്യാജ ഒപ്പിട്ട് 4 ലക്ഷം പിന്‍വലിച്ചെന്ന്: സ്‌കൂള്‍ ജീവനക്കാരിക്കെതിരേ കേസ്

വ്യാജ ഒപ്പിട്ട് 4 ലക്ഷം പിന്‍വലിച്ചെന്ന്: സ്‌കൂള്‍ ജീവനക്കാരിക്കെതിരേ കേസ്
X

കൊച്ചി: പ്രിന്‍സിപ്പലിന്റെ അലമാരയില്‍ നിന്ന് ചെക്ക് ലീഫുകള്‍ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി ബാങ്കില്‍നിന്ന് നാല് ലക്ഷത്തിലധികം രൂപ പിന്‍വലിച്ചെന്ന് പരാതി. എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാറാണ് പോലിസില്‍ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ഒപ്പ് വ്യാജമായിട്ട് 4,0,5000 രൂപ താത്കാലിക ജീവനക്കാരി തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണമാണിത്. താല്‍ക്കാലിക ജീവനക്കാരിക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it