Sub Lead

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപണം; മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കി

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപണം; മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കി
X

പാലക്കാട്: സോഷ്യല്‍ മീഡിയ വഴി കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളി. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ബാസിനെതിരെയുള്ള കേസാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

'ഛത്തീസ്ഗഡില്‍ മുസ്‌ലിം പള്ളിയില്‍ ബാങ്ക് വിളിക്കുന്നത് തടസ്സപ്പെടുത്തുന്നു'... തുടങ്ങിയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. എന്നാല്‍, ഇതെല്ലാം വാര്‍ത്തകളും സംഭവങ്ങളുമാണെന്ന് അബ്ബാസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് ശരിവച്ചാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിചാരണ പോലുമില്ലാതെ കേസ് തള്ളിയത്. അബ്ബാസിന് വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ് ഹാജരായി. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലാണ് അബ്ബാസ്.

Next Story

RELATED STORIES

Share it